വയനാട് ജില്ലാ കുടുംബകോടതി കൽപ്പറ്റ കോടതി സമുച്ചയത്തിൽ പ്രവർത്തനമാരംഭിച്ചു. ഹൈക്കോടതി ജസ്റ്റിസ് അബ്രഹാം മാത്യു ഉദ്ഘാടനം ചെയ്തു. പരിമിതമായ സൗകര്യങ്ങളോടു കൂടി ഗവ. റസ്റ്റ് ഹൗസിന് സമീപമുള്ള കെട്ടിടത്തിലാണ് മുമ്പ് കുടുംബ കോടതി പ്രവർത്തിച്ചിരുന്നത്. കേരള ഹൈക്കോടതി മുൻകൈയെടുത്താണ് മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചത്.
ഉദ്ഘാടന സദസ്സിൽ ജില്ലാ ജഡ്ജ് വി. വിജയകുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് പി.എം. രാജീവ്, സെക്രട്ടറി ബൈജു മാണിശേരിൽ, അഡീഷണൽ സെഷൻസ് ജഡ്ജ്മാരായ വിനോദ് ചുണ്ടൻ, സിജെഎം മധു, മുൻസിഫ് ബിജു, മുതിർന്ന അഭിഭാഷകരായ പി. ചാത്തുക്കുട്ടി, ജോഷി സിറിയക്, കെ. ശശികുമാർ, പി.ബി. വിനോദ് കുമാർ, പി.കെ. ദിനേഷ് കുമാർ, വി.എം. സിസിലി, പി.സി. ചിത്ര തുടങ്ങിയവർ പങ്കെടുത്തു.
