പത്രപ്രവര്‍ത്തക/പത്രപ്രവര്‍ത്തകേതര ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന ആലപ്പുഴ ജില്ലയിലെ എല്ലാ ഗുണഭോക്താക്കളും 2025 നവംബര്‍ 30 നകം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ മുഖേനയുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ (നവംബര്‍ മാസത്തിലെ തീയതിയിലുള്ളത്) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍ നവംബര്‍ മാസത്തിലെ തീയതിയില്‍ സാക്ഷ്യപ്പെടുത്തിയ ജീവന സാക്ഷ്യപത്രം (ലൈഫ് സര്‍ട്ടിഫിക്കറ്റ്) എന്നിവയിലേതെങ്കിലുമാണ് ലഭ്യമാക്കേണ്ടത്. ലൈഫ് സര്‍ട്ടിഫിക്കറ്റ് മാതൃക ഐ ആന്റ് പി ആര്‍ ഡി യുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.