കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. കുരുവട്ടൂര്‍ എ.യു.പി സ്‌കൂള്‍-നമ്പോനത്തില്‍താഴം- പുനത്തില്‍ റോഡ്, കുരുവട്ടൂര്‍ കോട്ടോല്‍താഴം -ആഞ്ഞിലോറമല റോഡ് എന്നിവയുടെ പ്രവൃത്തിക്കാണ് തുടക്കം കുറിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടില്‍നിന്ന് നമ്പോനത്തില്‍താഴം-പുനത്തില്‍ റോഡിന് 16 ലക്ഷം രൂപയും കോട്ടോല്‍താഴം-ആഞ്ഞിലോറമല റോഡിന് 20 ലക്ഷം രൂപയുമാണ് അനുവദിച്ചത്.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി. ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. ജയപ്രകാശന്‍, ടി കെ മീന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു പ്രദോഷ്, എം കെ ലിനി, വാര്‍ഡ് മെമ്പര്‍മാരായ എ. സോമശേഖരന്‍, എം.കെ. സുര്‍ജിത്ത്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.