തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പഞ്ചായത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റ്,  കോഴഞ്ചേരി  ഗ്രാമപഞ്ചായത്ത്, കോഴഞ്ചേരി വില്ലേജ്, ഇലന്തൂര്‍ ബ്ലോക്ക്, കോഴഞ്ചേരി താലൂക്ക് കാര്യാലയങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് പട്ടിക പരിശോധിക്കാം. ഫോണ്‍ : 0468 2212052.