സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ പൊതുജലാശയങ്ങളിൽ മത്സ്യ സമ്പത്തിന്റെ സംയോജിത പരിപാലനം (വേമ്പനാട് പദ്ധതി) പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടു കായലിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വൈക്കം ബോട്ട് ജെട്ടി കടവിൽ നടന്ന പരിപാടി വൈക്കം നഗരസഭാ അധ്യക്ഷ പ്രീതാ രാജേഷ് 25000 കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു സജീവൻ അധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ എൻ. അയ്യപ്പൻ, രാജശ്രീ, ബിജിമോൾ, ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എ. കൃഷ്ണകുമാരി, വൈക്കം മത്സ്യ ഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ വി.എസ് പ്രിയ മോൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ രശ്മി പി. രാജൻ, സി.എ അഞ്ജലി ദേവി, ബി. ആർഷ, പി.എ ജിഷ്ണു, സി.ബി വിപിൻ, അക്വാകൾച്ചർ കോർഡിനേറ്റർ പ്രമോട്ടർമാർ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
