സംസ്ഥാന സാക്ഷരത മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സിന്റെ അധ്യാപക ബാങ്കിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും സെറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സന്നദ്ധ പ്രവര്‍ത്തനത്തിന് താല്‍പര്യമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, ജില്ലാപഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ അഞ്ചിനകം ലഭിക്കണം.