കെല്‍ട്രോണ്‍ കോട്ടയം നോളജ് സെന്ററില്‍ വിവിധ പുതുതലമുറ കോഴ്സുകള്‍ക്ക് 10 ശതമാനം ഫീസിളവ് ലഭിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 10 നകം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം കോട്ടയം സെന്ററില്‍ എത്തണം. ഫോണ്‍: 6282841772, 8590118698, 0481 2304031