ആധുനികവിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മുള്ളരിങ്ങാട് റെയിഞ്ചിലെ സര്‍ക്കാര്‍ എന്‍.എല്‍.പി. സ്‌കൂളിന് സമീപത്ത് സ്ഥാപിക്കുന്ന എ. ഐ സ്മാര്‍ട്ട് എലി-ഫെന്‍സിന്റെ നിര്‍മാണ ഉദ്ഘാടനം വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എ ബിജു അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സി.എസ്.ആര്‍. മേധാവി പി.എന്‍. സമ്പത്ത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. എ.പി.സി.സി.എഫ് പി. പുകഴേന്തി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു.മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന്റെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിന്റെ 40 ലക്ഷം രൂപ സി.എസ്.ആര്‍   ധനസഹായത്തോടെയാണ് ഫെന്‍സിങ് നിര്‍മ്മിക്കുന്നത്.

ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഷൈനി റെജി, രവി കൊച്ചിടക്കുന്നേല്‍,ജിജോ ജോസഫ്,ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി. കെ. വിനോദ് കുമാര്‍, തുടങ്ങി കക്ഷി രാഷ്ട്രീയ സാമൂഹ്യനേതാക്കള്‍ പങ്കെടുത്തു.