പൊന്മുണ്ടം പഞ്ചായത്തിലെ അത്താണിക്കൽ-തവളാൻ കുന്ന് കോൺക്രീറ്റ് റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. എം എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമാണം നടത്തിയത്. ചടങ്ങിൽ ജമാൽ തങ്ങൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലളിത ചീനിക്കൽ സ്വാഗതവും സി. അറഫാത്ത് നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.