കോര്‍പ്പറേഷന്‍ ആണ്ടാമുക്കം കെ.എം.സി മാളില്‍ ഒരുക്കിയ മിനി ഐ ടി പാര്‍ക്ക് എം.മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാലുനിലകളിലായുള്ള മാളിന്റെ രണ്ടാം നിലയില്‍ 4100 ചതുരശ്രയടിയിലാണ് മിനി ഐ.ടി പാര്‍ക്ക് പ്രവര്‍ത്തിക്കുക. മാളിന് സമീപത്തായി മൂന്നര ഏക്കറില്‍ രണ്ടര ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിക്കാന്‍ പോകുന്ന ഐ.ടി പാര്‍ക്കിന്റെ വിശദപദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയായി ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുകയാണ്. ഐ.ടി പാര്‍ക്ക് വരുന്നതോടുകൂടി 25000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും. മേയര്‍ ഹണി അധ്യക്ഷയായി.