ബേപ്പൂർ നിയോജകമണ്ഡലത്തിലെ നവീകരിച്ച റോഡുകളുടെയും ഗോതീശ്വരം ബീച്ചിന്റെയും ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പൊതുമരാമത്ത് വകുപ്പ് 4.8 കോടി രൂപ ചെലവിട്ട് നവീകരിച്ച ഓൾഡ് മിലിട്ടറി റോഡ്, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 15 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച പൂളക്കൽ താഴം-സാഗരസരണി റോഡ്, ടൂറിസം വകുപ്പ് മുഖേന 80 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഗോതീശ്വരം ബീച്ച് എന്നിവയാണ് മന്ത്രി നാടിന് സമർപ്പിച്ചത്. ഗോതീശ്വരം ബീച്ചിൽ നവീകരണ പ്രവൃത്തിയുടെ ഭാഗമായി നടപ്പാതകൾ, പാർക്കിംഗ് ഏരിയ, ലൈറ്റുകൾ, ഇരിപ്പിടങ്ങൾ, നെയിം ബോർഡുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

ഗോതീശ്വരം ബീച്ചിൽ നടന്ന ചടങ്ങിൽ കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരി, കൗൺസിലർമാരായ കൊല്ലരത്ത് സുരേശൻ, കെ രാജീവ്, വാടിയിൽ നവാസ്, ടി രജനി, ഗിരിജ ടീച്ചർ, ടി കെ ഷെമിന, ഡിടിപിസി സെക്രട്ടറി ടി നിഖിൽദാസ്, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ വി കെ ഹാഷിം, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.