കൊട്ടില ഗവ ഹയർ സെക്കന്ററി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 3.90 കോടി രൂപയാണ് സംസ്ഥാന സർക്കാർ പുതിയ കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചത്. മൂന്ന് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ഓരോ നിലയിലും മൂന്ന് ക്ലാസ് റൂമുകൾ വീതമാണ് നിർമ്മിക്കുക. ഓരോ നിലയിലും ടോയ്‌ലറ്റ് ബ്ലോക്കുകളും നിർമ്മിക്കും.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു മുഖ്യാതിഥിയായി. വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. വിമല, ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ ഗീത, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ പി.കെ. വിശ്വനാഥൻ, വാർഡ് അംഗങ്ങളായ കെ നിർമ്മല, കെ പി രാജൻ, പ്രിൻസിപ്പൽ ബി. ബിജുകുമാർ, പ്രധാനധ്യാപിക ടി. പി രമണി, കില എൻജിനിയർ ഷിമരാജ്, എസ് എം സി ചെയർമാൻ രവീന്ദ്രൻ തിടിൽ, പി.ടി.എ പ്രസിഡന്റ് കെ.മനോഹരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ കീർത്തന, മദർ പി.ടി.എ പ്രസിഡന്റ് അനന്യ സുമേഷ് എന്നിവർ സംസാരിച്ചു.
