കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ഇടുക്കി ജില്ലാ ഓഫീസില്‍ നിന്ന് കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ബള്‍ക്ക് ലോണ്‍ മൂന്നാര്‍ സിഡിഎസിന് അനുവദിച്ചു. 42 കുടുംബശ്രീകളിലായി 106 അംഗങ്ങള്‍ക്ക് 1 കോടി 36 ലക്ഷം രൂപയാണ് നല്‍കിയത്. യോഗത്തില്‍ മൂന്നാര്‍ വൈസ് പ്രസിഡന്റ് മാര്‍ഷ് പീറ്റര്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ സിജു തങ്കപ്പന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഹേമലത, വൈസ് ചെയര്‍പേഴ്സണ്‍ സുമതി, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.