അമ്പായത്തോട്- പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 13 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണം.