കേരള വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ അധ്യക്ഷതയില്‍ ജവഹര്‍ ബാലഭവനില്‍ നടത്തിയ സിറ്റിങ്ങില്‍ 24 കേസുകള്‍ തീര്‍പ്പാക്കി. 70 കേസുകളാണ് പരിഗണിച്ചത്. നാല് കേസുകള്‍ പോലീസിനും ഒരെണ്ണം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും റിപ്പോര്‍ട്ടിനയച്ചു. 41 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
യുവതയുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ബോധവത്ക്കരണം ശക്തമാക്കും. വനിതാ കമ്മീഷന്റെ ആസ്ഥാന മന്ദിരത്തിലും റീജിയണല്‍ ഓഫീസുകളിലും പ്രായഭേദമന്യേ സൗജന്യ കൗണ്‍സിലിങ് ഉറപ്പാക്കുമെന്നും വനിതാ കമ്മീഷന്‍ അംഗം പറഞ്ഞു.
