എസ്‌.ഐ.ആര്‍ എന്യൂമറേഷന്‍ ഫോം വിതരണം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയ ബി.എല്‍.ഒമാരെ ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ആദരിച്ചു. എന്യൂമറേഷന്‍ ഫോം വിതരണം നൂറു ശതമാനം പൂര്‍ത്തിയാക്കുകയും വിതരണം ചെയ്ത ഫോമുകള്‍ തിരിച്ചുവാങ്ങി വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്ത ബി എല്‍ ഒമാരെയാണ് ആദരിച്ചത്. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ 180-ാം നമ്പര്‍ ബൂത്ത് (ശിങ്കാരപ്പാറ) ബിഎല്‍ഒ കുഞ്ഞുമോന്‍ തോമസ്, നെല്ലിയാമ്പതി 143-ാം നമ്പര്‍ ബൂത്ത് ബിഎല്‍ഒ കെ.ടി നാരായണന്‍ എന്നിവരെയാണ് ആദരിച്ചത്.

ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി.എ ടോംസ്, വി ഭവദാസ്, കെ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.