*ആകെ 7566 സ്ഥാനാർത്ഥികൾ

കണ്ണൂർ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി ആകെ 10081 നാമനിർദ്ദേശപത്രികകൾ അംഗീകരിച്ചു. ഇതിൽ വനിത
5294, പുരുഷൻ 4787 ഉൾപ്പെടുന്നു. സൂക്ഷ്മ പരിശോധനക്ക് ശേഷം 98 പത്രികകൾ തള്ളി.

തിരഞ്ഞെടുപ്പിൽ 3942 വനിതകളും 3624 പുരുഷന്മാരും ഉൾപ്പെടെ 7566 സ്ഥാനാർഥികളാണുള്ളത്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.