മൂക്കിന്റെ പുറകിലുള്ള ദശവളര്‍ച്ച (അഡിനോയിഡ്) മൂലമുണ്ടാകുന്ന മൂക്കിലൂടെയുള്ള ശ്വാസ തടസം, കൂര്‍ക്കം വലി, വായയിലൂടെയുള്ള ശ്വസനം, ഉറക്കത്തിനിടെ ഉണ്ടാകുന്ന ശ്വാസതടസം എന്നിവയ്ക്ക് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തില്‍ (ഒ.പി നമ്പര്‍ എട്ട്) ഗവേഷണ അടിസ്ഥാനത്തില്‍ ചികിത്സ നല്‍കുന്നു. നാലിനും 12 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരിശോധന. ഫോണ്‍: 8075876759.