റവന്യൂ ജില്ലാ സ്കൂൾ ജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു. കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി അധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് ജേതാവായ സിനിമാ സംവിധായകൻ ജോഷി മാത്യു മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി.ജി അലക്സാണ്ടർ പതാക ഉയർത്തിയതോടെയാണ് 36-ാമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചത്.

ഉദ്ഘാടനത്തിന് മുന്നോടിയായി കോട്ടയം മാമ്മൻ മാപിള ഹാളിൽ നിന്ന് പ്രധാന വേദിയായ എം.ഡി സെമിനാരി ഹയർ സെക്കൻഡ് റി സ്കൂളിലേയ്ക്ക് നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ വിദ്യാർത്ഥികളും, അധ്യാപകരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തിലധികം പേർ പങ്കെടുത്തു.