തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ ഡിസംബർ രണ്ടിന് മുമ്പായി സമർപ്പിക്കണം എന്ന് ആലപ്പു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

ആലപ്പുഴ ജില്ലയിൽ വോട്ടുള്ള ഉദ്യോഗസ്ഥർക്ക് ജില്ലയിലെ ഏതെങ്കിലും വരണാധികാരി, ഉപവരണാധികാരികളുടെ ഓഫീസിലോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓഫീസിലോ ജില്ലാ കളക്‌ട്രേറ്റിലോ അപേക്ഷ സമർപ്പിക്കാം . മറ്റു ജില്ലകളിൽ വോട്ടുള്ളവർ അതത് ജില്ലകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പഞ്ചായത്തു തലങ്ങളിൽ വോട്ടുള്ളവർ ഗ്രാമ ,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് വരണാധികാരികളെ അഡ്രസ് ചെയ്തുകൊണ്ട് ഫോറം 15 ലുള്ള മൂന്ന് അപേക്ഷകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു കൊണ്ടുള്ള ഒരു പോസ്റ്റിംഗ് ഓർഡറും സഹിതം ഒന്നിച്ചാണ് അപേക്ഷ നൽകേണ്ടത്. നഗരസഭാ തലത്തിൽ വോട്ടുള്ളവർ ഒരു അപേക്ഷയും പോസ്റ്റിംഗ് ഓർഡറും നൽകിയാൽ മതി. വോട്ടർ പട്ടികയിലെ ക്രമനമ്പർ ,ഭാഗത്തിൻ്റെ ക്രമനമ്പർ മുതലായവ ലഭിക്കുന്നനിന് www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ citizen ടാബിൽ search voter ലിൽ നിന്നും ലഭ്യമാകുന്നതാണ്.