പൊഴുതന ഗ്രാമപഞ്ചായത്ത് 2019-20 പദ്ധതി വികസന സെമിനാർ നടത്തി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അധ്യക്ഷൻ സി.എം. ശിവരാമൻ കരട് പദ്ധതി നിർദേശം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ. വിമല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഹനീഫ, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ. അച്ചപ്പൻ തുടങ്ങിയവർ സംസാരിച്ചു.
