കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നഷ്ടമായ തൊഴിലാളികളില്‍ പത്ത് വര്‍ഷം വരെ കുടിശ്ശികയുള്ളവര്‍ക്ക് ഡിസംബര്‍ പത്ത് വരെ പിഴയടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടക്കാന്‍ സാധിക്കില്ല. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം ഓഫീസിലെത്തി കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04672-207731, 9847471144