തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത തിരഞ്ഞെടുപ്പാക്കി മാറ്റുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹരിത സന്ദേശ വാഹനയാത്ര തോട്ടട എസ്.എന്‍ കോളേജില്‍ സമാപിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡോ. എം.പി. മനോജ് അധ്യക്ഷനായി. തുടര്‍ന്ന് ഹരിത സന്ദേശങ്ങള്‍ വിളിച്ചോതുന്ന മ്യൂസിക്കല്‍ മാജിക് ഷോ അരങ്ങേറി.
നവംബര്‍ 20ന് പയ്യന്നൂര്‍ കോളേജില്‍ നിന്നും ആരംഭിച്ച ഹരിത സന്ദേശ യാത്രയും മ്യൂസിക്കല്‍ മാജിക് ഷോയും ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയിരുന്നു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. എം.വി ജീഷ്ണ, ആര്‍ നിതിന്യ, ശുചിത്വമിഷന്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ഇ മോഹനന്‍, മജീഷ്യന്‍ രാജീവ് മേമുണ്ട എന്നിവര്‍ സംസാരിച്ചു.
