കണ്ണൂർ സിവിൽ സ്റ്റേഷനിലെ ഡിഎം അഡീഷണൽ ബിൽഡിംഗിലേക്ക് മാറ്റി സ്ഥാപിച്ച കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റ് സ്‌പെഷ്യൽ തഹസിൽദാർ (എൽ.എ) ഓഫീസ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്റ് കളക്ടര്‍ എഹ്തെദ മുഫസിര്‍, എഡിഎം കലാ ഭാസ്‌കര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.കെ. ബിനി, കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റ് സ്‌പെഷ്യൽ തഹസിൽദാർ (എൽ.എ) എൻ.കെ രത്നേഷ്, എൽ എ കിഫ്ബി തഹസിൽദാർ എം രാജീവൻ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.