പരിയാരം ജി.എച്ച്.എസിൽ വിമുക്തി മിഷന്റെ നേതൃത്വത്തിൽ വിമുക്തി ഫുട്ബോൾ ടീം രൂപീകരിച്ച് ജേഴ്സികളും കായികോപകരണങ്ങളും വിതരണം ചെയ്തു. വിമുക്തി മിഷൻ വയനാട് ജില്ലാ കോഓർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക വി.എം. ശ്രീജ അധ്യക്ഷയായി. സ്റ്റാഫ് സെക്രട്ടറി കെ.എൻ. ലജീഷ്, വിമുക്തി ക്ലബ് കൺവീനർ ടി.എ. നെസിമോൾ സീനിയർ അസിസ്റ്റന്റ് പി.കെ സജന, എസ്.ആർ.ജി കൺവീനർ കെ.പി. സൽമത്ത് എന്നിവർ പങ്കെടുത്തു.
