വെള്ളാർമല ജി.വി.എച്ച്.എസ്.എസിൽ ആന്റി നാർക്കോട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിമുക്തി സ്പോർട്സ് ടീം രൂപീകരണവും ടീം അംഗങ്ങൾക്കുള്ള ജേഴ്സി വിതരണവും നടത്തി. കൽപ്പറ്റ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി. ജിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി അബ്ദുൽ മുനീർ അധ്യക്ഷനായി. വിമുക്തി മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ വി.പി വജീഷ്, സീനിയർ അസിസ്റ്റന്റ് വി.ഉണ്ണികൃഷ്ണൻ, മെഹബൂബ് റാസി, ആർ റെജി, അമൽ ജോസ് എന്നിവർ സംസാരിച്ചു.