പ്രശ്ന പരിഹാരത്തിന് വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്കുള്ള അപേക്ഷകൾ പൊതുജനങ്ങൾക്ക് ഇനി വാട്സ്‍ആപ് വഴിയും സമര്‍പ്പിക്കാം. സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 9446028051 എന്ന വാട്ട്‌സ്‌ആപ്പ് നമ്പർ മുഖേന അപേക്ഷകൾ സമർപ്പിക്കാം.