തദ്ദേശ സ്ഥാപന പൊതുതിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനമായി പോളിംഗ് ജീവനക്കാര്‍ക്ക് യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ ബ്ലോക്ക് / മുന്‍സിപ്പാലിറ്റി വിതരണ കേന്ദ്രത്തിലേക്കും കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വീസ് നടത്തും. താഴേച്ചേര്‍ക്കുന്ന സ്ഥലങ്ങളില്‍  നിന്നും ബസ് സര്‍വീസ് ഉണ്ടായിരിക്കും.

തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നിന്നും പീരുമേട് (2 സര്‍വീസ്), മൂന്നാര്‍, കട്ടപ്പന, നെടുംകണ്ടം എന്നീ ബ്ലോക്ക് വിതരണകേന്ദ്രങ്ങളിലേക്ക് തിങ്കളാഴ്ച (08.12.2025)  രാവിലെ 5.00 മണിക്ക് സര്‍വീസ് ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ ഫൈസല്‍ 9496016806, ശരത് 9496339680.

മൂലമറ്റം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും അടിമാലി വിതരണകേന്ദ്രത്തിലേക്ക് (തൊടുപുഴ വഴി) തിങ്കളാഴ്ച (08.12.2025) രാവിലെ 5.30 മണിക്ക് സര്‍വീസ് ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ സതീഷ് പി. 7510825370

ചെറുതോണി സെന്‍ട്രല്‍ ജംങ്ഷനില്‍ നിന്ന് തൊടുപുഴ വിതരണകേന്ദ്രത്തിലേക്ക്  തിങ്കളാഴ്ച (08.12.2025)  രാവിലെ 5.30 മണിക്ക് സര്‍വീസ് ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍  ഗിരീഷ് ജോണ്‍ 9605619567.

കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നും അഴുത ബ്ലോക്കിന്റെ വിതരണകേന്ദ്രമായ പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍  രാവിലെ 6 മണിക്ക് രണ്ട് സര്‍വീസുകള്‍ ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ അനീഷ് 8594060774, അരവിന്ദ് ആര്‍ 7306757218.

കുമളി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും നെടുംകണ്ടം ബ്ലോക്കിന്റെ വിതരണകേന്ദ്രത്തിലേക്ക് രാവിലെ 6 മണിക്കും, ദേവികുളം ബ്ലോക്കിന്റെ വിതരണകേന്ദ്രമായ മൂന്നാര്‍ ഗവ.വി.എച്ച്.എസ്.എസ് ലേക്കു രാവിലെ 5 മണിക്കും സര്‍വീസ് ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ ജീവ 7306897210.

നെടുംകണ്ടം സിവില്‍ സ്റ്റേഷനില്‍ നിന്നും, ദേവികുളം ബ്ലോക്കിന്റെ വിതരണകേന്ദ്രമായ മൂന്നാര്‍ ഗവ.വിഎച്ചഎസ്എസിലേക്ക് രാവിലെ 6 മണിക്കും, ഇടുക്കി ബ്ലോക്കിന്റെ വിതരണകേന്ദ്രമായ പൈനാവ് എം.ആര്‍.എസ് സ്‌കൂളിലേക്ക് (കട്ടപ്പന വഴി) രാവിലെ 6.30 നും സര്‍വീസ് ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍  ആനന്ദ് കൃഷ്ണന്‍ – 9656590445.

അടിമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ദേവികുളം ബ്ലോക്കിന്റെ വിതരണകേന്ദ്രമായ മൂന്നാര്‍ ഗവ.വിഎച്ചഎസ്എസിലേക്ക് രാവിലെ 6.30 ന്  സര്‍വീസ് ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ ജയകൃഷ്ണന്‍ – 9447473565.

മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നും അടിമാലി ബ്ലോക്കിന്റെ വിതരണകേന്ദ്രമായ ഗവ.ഹൈസ്‌കൂള്‍ അടിമാലിയിലേക്ക് രാവിലെ 6.30 നും സര്‍വീസ് ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ അനൂപ് ചന്ദ്രന്‍ 9496849509. പോളിംഗ് ഡ്യൂട്ടിക്ക് ശേഷം ജീവനക്കാരെ തിരികെയെത്തിക്കുന്നതിന് അതത് വിതരണകേന്ദ്രത്തില്‍ നിന്നും തിരിച്ചും ബസുകള്‍ സര്‍വീസ് നടത്തും.