മലപ്പുറം ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതിരഞ്ഞെടുപ്പ് ഡിസംബര്‍ 11 ന് (വ്യാഴം) രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ നടക്കും. രാവിലെ ആറിന് മോക്‌പോള്‍ നടക്കും.

ആകെ ആകെ തദ്ദേശ സ്ഥാപനങ്ങള്‍:122
ഗ്രാമ പഞ്ചായത്തുകള്‍:94
നഗരസഭകള്‍: 12
ബ്ലോക്ക് പഞ്ചായത്തുകള്‍:15
ജില്ലാ പഞ്ചായത്ത്:1
ആകെ വാര്‍ഡുകള്‍/ഡിവിഷനുകള്‍:2789
ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍:2001 (2020ല്‍ 1778)
നഗരസഭ ഡിവിഷനുകള്‍:505 (2020 ല്‍ 479)
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍:250 (2020 ല്‍ 223)
ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍:33 (2020 ല്‍ 32)
ആകെ പോളിങ് സ്റ്റേഷനുകള്‍:4343
ഗ്രാമപഞ്ചായത്ത് പോളിങ് ബൂത്തുകള്‍:3777
നഗരസഭാ പോളിങ് ബൂത്തുകള്‍:566
വെബ്കാസ്റ്റിങ് നടത്തുന്ന ബൂത്തുകള്‍:295 (203 ലൊക്കേഷനുകള്‍, 277 സെന്‍സിറ്റീവ്, 18 ഹൈപ്പര്‍ സെന്‍സിറ്റീവ് ബൂത്തുകള്‍)
ആകെ വോട്ടര്‍മാര്‍:3618851 (പ്രവാസി വോട്ടര്‍മാര്‍ -602)
പുരുഷന്‍മാര്‍:1740280
സ്ത്രീകള്‍:1878520
ട്രാന്‍സ് ജെന്‍ഡേഴ്‌സ്:51
ഗ്രാമ പഞ്ചായത്തുകളിലെ ആകെ വോട്ടര്‍മാര്‍:2991292 (1438848 പൂരുഷന്‍മാര്‍, 1552408 സ്ത്രീകള്‍, 36 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാര്‍)
നഗരസഭയിലെ ആകെ വോട്ടര്‍മാര്‍:627559 (301432 പുരുഷന്‍മാര്‍, 326112 സ്ത്രീകള്‍ 15 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാര്‍)
ആകെ സ്ഥാനാര്‍ഥികള്‍:8381 (പുരുഷന്‍: 4363, സ്ത്രീ: 4018)
ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികള്‍:6002 (പുരുഷന്‍: 3115, സ്ത്രീ: 2887)
ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികള്‍:819 (പുരുഷന്‍: 436, സ്ത്രീ- 383)
നഗരസഭയിലെ സ്ഥാനാര്‍ഥികള്‍:1434 (പുരുഷന്‍: 741, സ്ത്രീ- 693)
ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍:126 (പുരുഷന്‍: 71, സ്ത്രീ- 55)
സ്വീകരണ- വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ആകെ :27
ബ്ലോക്ക് പഞ്ചായത്തിലെ സ്വീകരണ- വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍:15
നഗരസഭയിലെ സ്വീകരണ- വിതരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍:12
തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇ.വി.എം.കണക്കുകള്‍:(കണ്‍ട്രോള്‍ യൂണിറ്റ്- 5899, ബാലറ്റ് യൂണിറ്റ്- 16172)
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പോളിങ് ഉദ്യോഗസ്ഥന്‍മാര്‍:20,848 (17372 പേര്‍ ഡ്യൂട്ടിയില്‍, 3476 പേര്‍ റിസര്‍വില്‍)
തിരഞ്ഞെടുപ്പിന് സുരക്ഷാ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍: 7000ത്തോളം
ആകെ വരണാധികാരികള്‍:131

വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഏതൊരു തിരഞ്ഞെടുപ്പിലും വോട്ടവകാശം വിനിയോഗിക്കുന്നതിനായി ഒരു വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ പ്രിസൈഡിംഗ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയോ മുമ്പാകെ താഴെപ്പറയുന്ന ഏതെങ്കിലും രേഖകള്‍ ഹാജരാക്കണം.
1. ഇന്ത്യന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്
2. പാസ്‌പോര്‍ട്ട്
3. ഡ്രൈവിംഗ് ലൈസന്‍സ്
4. പാന്‍ കാര്‍ഡ്
5. ആധാര്‍ കാര്‍ഡ്
6. ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി പുസ്തകം
7. തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക്.
8. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന താത്കാലിക ഐഡി കാര്‍ഡ്
9. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ്