കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ താരിഫ് നിർണയിക്കുന്നതിനുള്ള ചട്ടങ്ങളുടെ മൂന്നാം ഭേദഗതിക്കുള്ള കരടിന്മേൽ ഡിസംബർ 23 രാവിലെ 11 ന് ഓൺലൈനായി പൊതുതെളിവെടുപ്പ് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് (https://kserc.sbs/ph2025) മുഖേന ഡിസംബർ 20 വൈകിട്ട് അഞ്ച് നകം രജിസ്റ്റർ ചെയ്യണം. സമയം, ലിങ്ക് എന്നിവ രജിസ്ട്രേഷൻ ഫോമിൽ നൽകുന്ന ഇ-മെയിൽ / വാട്ട്സാപ്പ് മുഖേന അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org, ഫോൺ: 0471 2735544.
