ആലപ്പുഴ: 59മത് സംസ്ഥാന കലോൽസവം കാണാൻ വിദേശികളും. ബെൽജിയത്തിൽ നിന്നുള്ള സംഘമാണ് ആലപ്പുഴയിൽ എത്തിയിരിക്കുന്നത്. ഇത്രയും നിറങ്ങളുള്ള കൗമാര ആഘോഷം ഇതാദ്യമായാണ് കാണുന്നതെന്ന് ബെൽജിയം ദമ്പതികളായ ലീനും ജാനും പറയുന്നു. ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേൾസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ നടന്ന ഹൈസ്‌കൂൾ ആണ്കുട്ടികളുടെ നാടോടി നൃത്തം ആസ്വദിക്കുകയായിരുന്നു ദമ്പതികൾ. പ്രളയാനന്തര കേരളം എത്ര മനോഹരമാണെന്നതിന് തെളിവാണ് ഈ ആഘോഷങ്ങൾ എന്നും അവർ പറയുന്നു. ഇനിയുള്ള 60 ദിവസം സംഘം ആലപ്പുഴയിൽ ഉണ്ടാകും. ഹെല്പ് ഡെസ്ക് ടീമിന്റെ സഹായത്തോടെ മറ്റു വേദികൾ കണ്ടെത്തി ഇനിയുള്ള രണ്ടു ദിവസം കലാപരിപാടികൾ കാണാനുള്ള തീരുമാനത്തിലാണ് വിദേശി സംഘം.
