മലപ്പുറം കൃഷി വിജ്ഞാനകേന്ദ്രവും, കാര്‍ഷിക സര്‍വകലാശാലയും എഫ്.എ.സി.ടി.യും സംയുക്തമായി കാര്‍ഷിക സെമിനാര്‍ നടത്തി. തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിങ് കോളേജില്‍ നടന്ന സെമിനാര്‍ ഡോ. പി.ആര്‍. ജയന്‍ (ഡീന്‍, കെ.സി.എ.ഇ.ടി തവനൂര്‍) ഉദ്ഘാടനം ചെയ്തു. കെ.വി.കെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.എസ്. ശ്രീന ‘ഇന്റഗ്രേറ്റഡ് ന്യൂട്രിയന്റ് മാനേജ്മെന്റ്’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. കെ.വി.കെ. പ്രോഗ്രാം കോഡിനേറ്റര്‍, പെരുമ്പടപ്പ് എ.ഡി.എ, എഫ്.എ.സി.ടി ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
