ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയനുസരിച്ച് സംസ്ഥാനത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയും വെള്ളം, വൃത്തി, വിളവ് എന്നിവ മുന്‍നിര്‍ത്തിയും കേരളത്തിന്റെ ഹരിത സമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടും ഉള്ള ഫോട്ടോകള്‍ക്കാണ് അവാര്‍ഡ്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. പത്ത് പേര്‍ക്ക് പ്രോത്സാഹനമായി സാക്ഷ്യപത്രം നല്‍കും. ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിച്ചവര്‍ക്കും അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും പങ്കെടുക്കാം. www.contest.haritham.kerala.gov.in വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷയും ഫോട്ടോകളും സ്വീകരിക്കൂ. എട്ട് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ആയി രണ്ട് വിഭാഗങ്ങളിലായാണ് എന്‍ട്രികള്‍ സ്വീകരിക്കുക. മത്സരാര്‍ത്ഥി തന്നെ എടുത്തതും കേരളം പശ്ചാത്തലമായതുമായ ഫോട്ടോഗ്രാകളാണ് അയക്കേണ്ടത്. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ അയക്കാം. അവസാന തീയതി ഡിസംബര്‍ എഴ്. വിശദ വിവരങ്ങള്‍ ഹരിത കേരളം മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.