കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതിക്ക് കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കുന്നു. വ്യക്തിഗത ഗുണഭോക്താക്കൾക്ക് ഓണ്‍ലൈനായി ഡിസംബര്‍ 31 മുതല്‍ അപേക്ഷിക്കാം. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 50 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എഫ്.പി.ഒകള്‍, സംരംഭകര്‍, പഞ്ചായത്തുകള്‍ തുടങ്ങിയവക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിങ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും നല്‍കും. യന്ത്രവത്ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 30 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ 24 ലക്ഷം രൂപ വരെയും സാമ്പത്തിക സഹായം അനുവദിക്കും.
പദ്ധതിയില്‍ അംഗമാകുന്നതിന് https://agrimachinery.nic.in/index സന്ദര്‍ശിക്കാം. കാര്‍ഷിക യന്ത്രവത്ക്കരണ പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിൽ ലഭിക്കും. ഫോണ്‍- 7907425006, 9383471643.
