കൊല്ലം ജില്ലാ പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 27 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ജയൻ സ്മാരക ഹാളിൽ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗവും കരവാളൂർ ഡിവിഷനിലെ പ്രതിനിധിയുമായ സരോജാ ദേവിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എൻ.ദേവിദാസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഡിവിഷന്‍ അംഗങ്ങളായ വരുൺ ആലപ്പാട് (കുലശേഖരപുരം), നജീബ് മണ്ണേൽ (ഓച്ചിറ), ദീപാ ചന്ദ്രൻ (തൊടിയൂർ), എ.റമീസ് (ശൂരനാട്), കെ. കലാദേവി (കുന്നത്തൂർ), എസ്.ആർ. അരുൺ ബാബു (നെടുവത്തൂർ), ജി.സരസ്വതി (കലയപുരം), ഡോ. മീര ടീച്ചർ (തലവൂർ), വിഷ്ണു ഭഗത് (പത്തനാപുരം), സൂസൻ തങ്കച്ചൻ (വെട്ടിക്കവല), റ്റി. അജയൻ (അഞ്ചൽ), റീന ഷാജഹാൻ (കുളത്തൂപ്പുഴ), സന്തോഷ് മതിര (ചിതറ), ഡോ. ആർ.ലതാദേവി (ചടയമംഗലം), പി.ആർ. സന്തോഷ് (വെളിനല്ലൂർ), കെ.എസ്. ഷിജു കുമാർ (വെളിയം), അഡ്വ.വി. സുമ ലാൽ (കരീപ്ര), ഫൈസൽ കുളപ്പാടം (നെടുമ്പന), അഡ്വ.ആർ ദിലീപ് കുമാർ (ഇത്തിക്കര), കെ.എസ്. ബിനു (കല്ലുവാതുക്കൽ), സെൽവി (മുഖത്തല), പി.വിനിത കുമാരി (കൊറ്റങ്കര), വത്സല സതീശൻ (കുണ്ടറ), ബി.ജയന്തി (പെരിനാട്), ഐ. ജയലക്ഷ്മി (ചവറ), ആർ. അരുൺ രാജ് (തേവലക്കര) എന്നിവര്‍ക്ക് മുതിർന്ന അംഗം സരോജാ ദേവി സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രതിനിധികളുടെ പ്രഥമ യോഗം ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിൽ സരോജാ ദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

എ.ഡി.എം ജി.നിർമ്മൽകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ എസ്.സുബോധ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി.ജയശ്രീ, സൂപ്രണ്ട് കെ.സുരേഷ് , ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് ഡോ. പി.കെ ഗോപൻ, മുൻ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.