മലപ്പുറം ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദ് മുതിർന്ന അംഗമായ തിരുനാവായ ഡിവിഷൻ അംഗം എൻ.പി ഷരീഫാബിക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് എൻ.പി ഷരീഫാബി മറ്റു 32 അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിന് സാക്ഷിയാകാൻ പി. അബ്ദുൽ ഹമീദ് എം.എൽ.എ, മുൻ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ അടക്കമുള്ളവർ എത്തിയിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം എൻ.പി ഷരീഫാബിയുടെ അധ്യക്ഷതയിൽ ഭരണസമിതിയുടെ ആദ്യ യോഗവും ചേർന്നു.