കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംരംഭകര്‍ക്ക് പ്രാദേശിക വിപണി ലഭ്യമാകാന്‍ ജില്ലാതല വിപണനമേള സംഘടിപ്പിക്കുന്നു. ജില്ലാതല വിപണന മേള രണ്ട്കേന്ദ്രങ്ങളിലായാണ് നടത്തുന്നത്. ഡിസംബര്‍ 24 വരെ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിസരത്തും ഡിസംബര്‍25 മുതല്‍ ജനുവരി ഒന്ന് വരെനടവയല്‍ ഫെസ്റ്റ് ഗ്രൗണ്ടിലുമാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലാതല മേള നബാര്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. കൂടാതെ ഡിസംബര്‍ 24 വരെ കല്‍പ്പറ്റ സിന്ദൂര്‍ ടെക്സ്റ്റയില്‍സിന് സമീപവും മാനന്തവാടി നഗരസഭയ്ക്ക് സമീപം കുടുംബശ്രീ ബസാറിലുമായി ബ്ലോക്ക്തല വിപണന മേളയും നടക്കും.
സംരംഭകര്‍ നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കള്‍, വിഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന വിവിധതരം ഉത്പന്നങ്ങള്‍, ജൈവ പച്ചക്കറികള്‍, സ്‌ക്വാഷ്, അച്ചാറുകള്‍, കുക്കീസ്, നാടന്‍ ഭക്ഷ്യവസ്തുക്കള്‍, പലഹാരങ്ങള്‍, വസ്ത്രങ്ങള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ മേളയില്‍ ഒരുക്കും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇന്ന് (ഡിസംബര്‍ 21) മുതല്‍ 23 വരെ ക്രിസ്തുമസ്- കേക്ക് മേള കുടുംബശ്രീ സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം കേക്ക് യൂണിറ്റുകള്‍ മേളകള്‍ക്ക് നേതൃത്വം നല്‍കും. പോക്കറ്റ് മാര്‍ട്ട് ആപ്പ് മുഖേന കേക്ക് യൂണിറ്റുകളെ നേരിട്ട് ബന്ധപ്പെട്ട് ഓര്‍ഡര്‍ ചെയ്യാം. ഓര്‍ഡര്‍ പ്രകാരമുള്ള കേക്കുകള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കുമെന്ന് കുടുംബശ്രീ അധികൃതര്‍ അറിയിച്ചു.
ഓര്‍ഡറുകള്‍ക്ക് ബന്ധപ്പെടാവുന്ന നമ്പറുകള്‍
ബീ ടീസ് കേക്ക്-അമ്പലവയല്‍ – 9349005211
ഹലോ കേക്ക് യൂണിറ്റ് – മീനങ്ങാടി – 9526255874
ഓര്‍മ ബേക്കര്‍സ് – നെന്മേനി – 9400727541
അംന സ്വീറ്റ്സ് – കണിയാമ്പറ്റ – 9207002121
റോസാ ബേക്‌സ് – പുല്‍പ്പള്ളി – 7025230963
കേക്ക് ഗാലറി – കണിയാമ്പറ്റ – 8139064649
കേക്ക് കോര്‍ണര്‍ – വെള്ളമുണ്ട – 9526358464
പൈന്‍ നട്‌സ് കേക്ക് – വെള്ളമുണ്ട – 9497582217
യാസ് ബേക്‌സ് – എടവക – 9048212223
ഹണി ഡ്രോപ്പ് കേക്ക് – എടവക -9946542399
മാജിക് ഓവന്‍ – എടവക – 9656150058
ക്രേസി കേക്ക് – തൊണ്ടര്‍നാട് – 9961262263
കിച്ചൂസ് ഹോംമയ്ഡ് കേക്ക് – മാനന്തവാടി (സി. ടി. എസ് 1) 6238539087
കേക്ക് സോണ്‍ – കല്‍പറ്റ – 8547507611
നിമ്മിസ് കേക്ക് – വെങ്ങപ്പള്ളി – 9048376767
പ്ലസന്റ് സ്വീറ്റ്സ് – കോട്ടത്തറ – 9847452310
സ്വീറ്റ് ഹൗസ് – വൈത്തിരി – 9539621013
ബേക്‌സ് ഗാലക്‌സി – പടിഞ്ഞാറത്തറ – 9947711091
ടേസ്റ്റ് ബഡ്സ് – മേപ്പാടി – 8606235217
ജസ്റ്റ് ബേക്കഡ് ഹോം – സുല്‍ത്താന്‍ ബത്തേരി – 9605484694
