സാമൂഹ്യനീതി വകുപ്പ് മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനായി എറണാകുളം ജില്ലയിൽ രൂപീകരിക്കുന്ന റാപ്പിഡ് റെസ്‌പോൺസ് ടീമിലെ ഫീൽഡ് റെസ്‌പോൺസ് ഓഫീസറുടെ തസ്തികയിലേക്ക് കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു. സോഷ്യൽവർക്ക് / സോഷ്യോളജി / സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, മലയാളം / ഇംഗ്ലീഷ് / ഹിന്ദി ഭാഷകളിൽ പ്രാവീണം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഡ്രൈവിങ് ലൈസൻസ്, വിഷയത്തിലുള്ള നൈപുണ്യം എന്നിവ അഭികാമ്യം. സാമൂഹ്യ സേവന മേഖലകളിലോ/ മുതിർന്ന പൗരൻമാരുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളുടെ നിർവഹണത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ്, പകർപ്പ്, പ്രവർത്തി പരിചയം, മറ്റ് രേഖകൾ എന്നിവ സഹിതം ഡിസംബർ 30 രാവിലെ 10.30 ന് എറണാകുളം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാകണം
