വയനാട് ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്നു.  തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമായ കണിയാമ്പറ്റ ആറാം ഡിവിഷനില്‍ നിന്നുള്ള എം സുനില്‍ കുമാറിന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത ലിസി ജോസ്, കെ.ആര്‍ ജിതിന്‍, ബീന സജി, ഗിരിജ കൃഷ്ണന്‍, ബീന വിജയന്‍, ഷീജ സതീഷ്, ജിനി തോമസ്, വി.എന്‍ ശശീന്ദ്രന്‍, നസീമ ടീച്ചര്‍, ടി ഹംസ, ചന്ദ്രിക കൃഷ്ണന്‍, കമല രാമന്‍, പി. മുഫീദ തെസ്‌നി, ജില്‍സണ്‍ തൂപ്പൂംകര, സല്‍മ, അമല്‍ ജോയ് എന്നിവര്‍ക്ക് എം സുനില്‍കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലയിലെ മൂന്ന് നഗരസഭകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 23 ഗ്രാമ പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു.