തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച സ്‌പെഷ്യല്‍ റോള്‍ ഒബ്‌സര്‍വറായ ജോയിന്റ് സെക്രട്ടറി ഐശ്വര്യ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കുമ്പോള്‍ എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെയും സജീവ സഹകരണം ആവശ്യമാണെന്നും പോളിങ് ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഏജൻ്റുമാരെ നിയമിക്കണമെന്നും ഒബ്‌സര്‍വര്‍ യോഗത്തില്‍ അറിയിച്ചു.
വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന് ഉന്നതികള്‍ കേന്ദ്രകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. വോട്ടര്‍പട്ടിക പൂര്‍ത്തീകരണത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും യോഗത്തില്‍ വ്യക്തമാക്കി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.