കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ സംഘടിപ്പിച്ച നാഷണല്‍ അപ്രന്റീസ് മേള അസിസ്റ്റന്റ് കളക്ടര്‍ പി. പി അര്‍ച്ചന  ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ അപ്രന്റീസ്ഷിപ്പ് മേള അവസരമൊരുക്കി. തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്ത 89 ഉദ്യോഗാര്‍ത്ഥികളില്‍ 41 പേര്‍ വനിതകളായിരുന്നു. മേളയില്‍  11 സ്ഥാപനങ്ങള്‍ പങ്കെടുത്തു. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍  ഉദ്യോഗാര്‍ത്ഥികളെയും വിവിധ സ്ഥാപനങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. പുളിയാര്‍മല വാര്‍ഡ് കൗണ്‍സിലര്‍ ആര്‍  രഞ്ജിത്ത് അധ്യക്ഷനായ  പരിപാടിയില്‍ വിവിധ സര്‍ക്കാര്‍, സ്വയംഭരണ, സ്വകാര്യ സ്ഥാപന പ്രതിനിധികള്‍, പരിശീലന സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍, ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.