സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന ന്യൂനപക്ഷ ദിനാചരണ പരിപാടികളുടെ ഭാഗമായി മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ വിഭാഗങ്ങളിലെ മുതിർന്ന പൗര•ാരെ ആദരിക്കും.  ഈ വിഭാഗങ്ങളിലെ സംഘടനകൾ, മത-സാമൂഹിക സ്ഥാപനങ്ങൾ, മത മേലധ്യക്ഷൻമാർ എന്നിവർക്ക് തങ്ങളുടെ മത ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രായം വ്യക്തികളെ നോമിനേറ്റ് ചെയ്യാം.  ഏറ്റവും പ്രായമുള്ള വ്യക്തിയെയായിരിക്കും ആദരിക്കുക.  എല്ലാ വിഭാഗങ്ങളിൽ നിന്നും ഓരോരുത്തരെ വീതം തെരഞ്ഞെടുത്ത് ആദരിക്കും.  അപേക്ഷകൾ നൽകുമ്പോൾ അതത് സമുദായ സംഘടനാ നേതാക്കൾ വഴി വയസ് തെളിയിക്കുന്ന ആധികാരിക രേഖ ഉൾപ്പെടെ നൽകണം.  അവസാന തിയതി   ഡിസംബർ 14.
ഇതോടൊപ്പം ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി സപ്ലിമെന്റ് പ്രസിദ്ധീകരിക്കും.  സപ്ലിമെന്റിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന എൻട്രികൾ ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലെ ജില്ലാ ന്യൂനപക്ഷ പരിശീലന കേന്ദ്ര പ്രിൻസിപ്പൽമാർക്കും സംസ്ഥാനത്തെ വിവിധ പത്ര മാധ്യമങ്ങളിലെ പ്രാദേശിക ലേഖകർക്കും നൽകണം.  അവസാന തിയതി ഡിസംബർ 15.  വിലാസം: ഡയറക്ടർ, സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33.  വിശദവിവരങ്ങൾക്ക്: 9745977100.
 
അന്താരാഷ്ട്ര ദിനാചരണം:  ന്യൂനപക്ഷക്ഷേമ വകുപ്പ് മത്സരങ്ങൾ നടത്തും
അന്താരാഷ്ട്ര ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പും സംസ്ഥാന നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി മത്സരങ്ങൾ നടത്തും.  കോളേജ്, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ജില്ലാ-സംസ്ഥാന തലത്തിൽ ക്വിസ് മത്സരവും പ്രബന്ധരചന മത്സരവും പ്രസംഗ മത്സരവും നടക്കും.  കോളേജ് തലത്തിൽ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളിലും ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലുമാണ് മത്സരങ്ങൾ.  നടത്തിപ്പ് ചുമതല അതത് നാഷണൽ സ്‌കീം ഓഫീസർക്കാണ്.  ന്യൂനപക്ഷക്ഷേമ ബഹുസ്വര സമൂഹത്തിലെ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ് ക്വിസ് മത്സരത്തിന്റേത്.  ഡിസംബർ 10ന് യൂണിറ്റ്തല മത്സരവും 14ന് ജില്ലാതല മത്സരവും 18ന് സംസ്ഥാനതല മത്സരവും നടത്തും.  പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ യൂണിറ്റ്തല നാഷണൽ സർവീസ് സ്‌കീം ഓഫീസർമാരെ ബന്ധപ്പെടണം.  വിശദവിവരങ്ങൾക്ക്: 9745977100, 9349708195.