കേരള ഷോപ്പ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2024-25 അക്കാദമിക വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര കോഴ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. മലപ്പുറം മുന്‍സിപ്പല്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് ബോര്‍ഡ് ഡയറക്ടര്‍ പി. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ സി. രാഘവന് അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എ.കെ. വിനീഷ്, ജില്ലാ ലേബര്‍ ഓഫീസര്‍ ഷൈജീഷ്, മൊയ്തീന്‍കുട്ടി ഹാജി, ടി. കബീര്‍, ഇബ്രാഹിം, പി.കെ.എം. ബഷീര്‍, എം.എ റസാക്ക്, നൗഷാദ് കളപ്പാടന്‍, അന്‍വര്‍ കുന്നോല, ഖാലിദ് മഞ്ചേരി, കെ.ടി. ഗീത, അബ്ദുള്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.
