മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇ.സി.ജി ടെക്നിഷ്യന്‍, കാത്ത്ലാബ് സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് നിയമനം നടത്തും.
ഇ.സി.ജി ടെക്നിഷ്യന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത വി.എച്ച്.എസ്.ഇ, ഇ.സി.ജി ആന്റ് ഓഡിയോമെട്രി യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 30ന് രാവിലെ 10.30 നും കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഗവ. അംഗീകൃത ജി.എന്‍.എം/കേരള നഴ്സിങ് കൗണ്‍സിലിന്റെ രജിസ്ട്രേഷനുള്ള ബി.എസ്.സി. നഴ്സിങ്് കോഴ്സ് പാസായവര്‍, കാത്ത്ലാബ് പ്രവൃത്തിപരിചയം അല്ലെങ്കില്‍ എമര്‍ജെന്‍സി കാഷാല്റ്റി / ട്രോമാ കെയര്‍ ഐ.സി.യു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് ജനുവരി മൂന്നിന് രാവിലെ 10.30 നുമാണ് അഭിമുഖം നടക്കുക.
നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483 2766425.
