ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് വിവിധ ബ്ലോക്കുകളില്‍ വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 29 ന് രാവിലെ 10.30 ന് മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.
വെറ്ററിനറി സര്‍ജന്‍മാര്‍, ബി.വി.എസ്.സി ആന്റ് എ എച്ച് യോഗ്യതയും, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുത്തിന് ഹാജരാകണം. ഫോണ്‍ 0483 2734917.
