പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവൃത്തിക്കുന്ന മോഡല്‍ പ്രസിഡന്‍ഷ്യല്‍ സ്‌കൂളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള സര്‍ഗോത്സവം 2025 ല്‍ പരവനടുക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ 128 പോയിന്റുകളോടെ കലാകിരീടം കരസ്ഥമാക്കി. 126 പോയിന്റുകളോടെ ഡോ. അംബേദ്ക്കര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കട്ടേല രണ്ടാം സ്ഥാനവും 116 പോയിന്റുകളോടെ ആര്‍ ജി എം ആര്‍ എച്ച് എസ് എസ് നൂല്‍പുഴ മൂന്നാം സ്ഥാനവും നേടി.
ഹോസ്റ്റല്‍ വിഭാഗത്തില്‍ ടി ഡി ഒ ഐ ടി ഡി പി കണ്ണൂര്‍ ഓവര്‍ ഓള്‍ കിരീടം നേടി. പ്രീമെട്രിക് ഹോസ്റ്റല്‍ മായിത്തറ ആലപ്പുഴ റണ്ണറപ്പായി. ബോയ്‌സ് സ്‌കൂളില്‍ എം ആര്‍ എസ് കുളത്തൂപുഴ, ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ എം ആര്‍ എസ് നലൂര്‍നാട് എന്നിവ 82 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി.
അര്‍ച്ചനയും അതിഷ്ണയും കലാതിലകം പങ്കിട്ടു
ജൂനിയര്‍ വിഭാഗത്തില്‍ അര്‍ച്ചന മഗേഷ് (ഇ എം ആര്‍ എസ് ഇടുക്കി), സീനിയര്‍ വിഭാഗത്തില്‍ കെ അതിഷ്ണ (എം ആര്‍ എസ് അട്ടപ്പാടി) എന്നിവര്‍ കലാതിലകമായി. ജൂനിയര്‍ വിഭാഗത്തില്‍ എം ആര്‍ എസ് തിരുനെല്ലിയിലെ ആര്‍.എസ് സഞ്ജയ്, ഐ ടി ഡി പി അട്ടപ്പാടിയിലെ കെ വിനോദ് എന്നിവര്‍ കലാപ്രതിഭകളായി. സീനിയര്‍ വിഭാഗത്തില്‍ കെ സച്ചിന്‍ (ടി ഡി ഒ കാസര്‍ഗോഡ്) വിഷ്ണു ബിജു (ഇ എം ആര്‍ എസ് ഇടുക്കി) എന്നിവര്‍ കലാപ്രതിഭകളായി.
എം ആര്‍ എസ് ചാലക്കുടി വിദ്യാര്‍ഥനി സി.കെ കീര്‍ത്തനയെ മികച്ച നടിയായി തിരഞ്ഞെടുത്തു. എം ആര്‍ എസ് കുളത്തൂപുഴയിലെ വിദ്യാര്‍ഥി ബി അജില്‍ മികച്ച നടനായി. പി എസ് അഭിജിത് (എം ആര്‍ എസ് നൂല്‍പുഴ), കെ അതിഷ്ണ( എം ആര്‍ എസ് അട്ടപ്പാടി), വൈഗ ലക്ഷ്മി (എം ആര്‍ എസ് പരവനടുക്കം), എസ് എ അതുല്യ( എം ആര്‍ എസ് കട്ടേല) എന്നിവര്‍ സ്‌പെഷ്യല്‍ ജൂറി പരാമര്‍ശവും നേടി. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ 22 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെയും 120 ഹോസ്റ്റലുകളിലെയും 1500 ഓളം വിദ്യാര്‍ത്ഥികളാണ് കലാമേളയില്‍ പങ്കെടുത്തത്.
