തിരുവനന്തപുരത്ത് ജനുവരി 19 മുതല്‍ 21 വരെ നടക്കുന്ന കാര്‍ണിവല്‍ ഓഫ് ദി ഡിഫന്റ് ഭിന്നശേഷി സര്‍ഗോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം. പൊതു വിദ്യാലയങ്ങള്‍, കോളേജുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ് സ്ഥാപനങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങളിലെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. ക്ലാസിക്കല്‍-സിനിമാറ്റിക്ക് ഡാന്‍സ്, സ്‌കിറ്റ്/മൈം, ലളിത ഗാനം, ശാസ്ത്രീയ സംഗീതം, സിനിമ ഗാനം, തിരുവാതിര, മാര്‍ഗ്ഗംകളി, ഒപ്പന, പരമ്പരാഗത നൃത്ത ഇനങ്ങള്‍, സ്‌പെഷ്യല്‍ പെര്‍ഫോര്‍മന്‍സ് എന്നീ ഇനങ്ങളാണ് ടാലന്റ് ഫെസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ഇനത്തിനും ഒരു ജില്ലയില്‍ നിന്നും ഓരോ എന്‍ട്രികളാണ് അനുവദിക്കുക. താത്പര്യമുള്ളവര്‍ അവതരിപ്പിക്കുന്ന കലാരൂപത്തിന്റെ മൂന്ന് മിനുട്ടില്‍ കുറയാത്ത വീഡിയോ (ഫുള്‍ കോസ്റ്റ്യൂമോടെ) ഉള്‍പ്പടെ ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 04936 205307.
