എടവക ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഓക്‌സിജൻ കോൺസൻട്രേഷൻ മെഷീൻ നാടിനു സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പെയിൻ ആൻഡ് പാലിയേറ്റീവ് വോളണ്ടിയേഴ്‌സിന് ഡിപിഎം ഡോ. ബി. അഭിലാഷ് പരിശീലനം നൽകി. മെഡിക്കൽ ഓഫീസർ സക്കീർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് നജുമുദ്ദീൻ മുഡമ്പത്ത് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ആമിന അവറാൻ, ജിൽസൻ തൂപ്പുംകര, പഞ്ചായത്തംഗങ്ങളായ കെ.ആർ. ജയപ്രകാശ്, സുബൈദ പുളിയോടിൽ, ഷൈനി ജോർജ്ജ്, ഫിലോമിന ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.