ആറളം ഫാം കോട്ടപ്പാറ മുതല്‍ പൊക്കുണ്ട് വരെ മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ തൂക്ക് വേലി നിർമ്മാണത്തിനായി അലൈൻമെന്റ് ക്രമീകരിക്കുന്നതിന് സംയുക്ത സ്ഥല പരിശോധന നടത്തി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വനം വകുപ്പാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്.
ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, ആര്‍.എഫ്.ഒമാരായ എം ഷെനി കുമാര്‍, വി.ആര്‍ ഷാജീവ് കുമാര്‍, പി.എച്ച് ജാബിര്‍, കെ.വി സബിലേഷ്, ആറളം ഫാം എം.ഡി, അനേര്‍ട്ട് ഡി ഇ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
