സംസ്ഥാന സര്‍ക്കാരിന്റേയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റിഡിന്റേയും സംയുക്തസംരംഭമായ കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, മാനേജര്‍ (സിവില്‍), അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്), കമ്പനി സെക്രട്ടറി, ജൂനിയര്‍ മാനേജര്‍ (സിവില്‍) തസ്തികകളിലാണ് നിയമനം. മാനേജിംഗ് ഡയറക്ടര്‍, കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്, സെക്കന്റ് ഫ്‌ളോര്‍, കൊല്ലാറ എസ്റ്റേറ്റ്, എന്‍.എച്ച്.ബൈപാസ്, ഇടപ്പള്ളി, എറണാകുളം – 682 024 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയയ്ക്കണം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ ബാധകമാണ്. ഡിസംബര്‍ 30 ആണ് അവസാന തീയതി. കവറിന് പുറത്ത് തസ്തിക രേഖപ്പെടുത്തണം. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ഡെപ്യൂട്ടേഷന്‍ സംബന്ധിച്ച മറ്റ് രേഖകള്‍ സഹിതം അപേക്ഷിക്കണം.